ചരിത്രം
മുത്തൂറ്റ് ഭഗവതി ക്ഷേത്രം തുടക്കത്തിൽ ജലനിർഗ്ഗമന മാർഗസമീപം ആയിരുന്നുവെന്നും തുടർന്ന് ആൽത്തറ ജംഗ്ഷന് കിഴക്കുവശം മുത്തൂർ കുറ്റപ്പുഴ റോഡ് വന്ന് രണ്ടായിത്തീർന്ന് ഗവ. എൽ.പി.സ്കൂൾ ഇരുപ്പു സ്ഥലവും അതിനു വടക്കു വശമുള്ള സ്ഥലവും ഒന്നായി കിടന്ന വെടിക്കുന്നും പുറത്തേക്കും തുടർന്ന് ചിട്ടയായ, ശാക്തേയ പൂജയുടെ ഫലമായി ശക്തി വർദ്ധനവിനെ തുടർന്ന് അവിടെ നിന്ന് തപ്പുകാടിന്റെ മധ്യത്തിലെ ശിവ ക്ഷേത്രത്തിന്റെ മാതൃശാലയിൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി പ്രീതിഷ്ടിച്ചതായി വിശ്വസിക്കുന്നു.
കൊല്ലവർഷം 1122 ൽ ക്ഷേത്രം ആകസ്മികമായി അഗ്നിബാധയേറ്റതിനെതുടർന്ന് അതേ സ്ഥാനത് മുൻപുണ്ടായിരുന്ന പോലെ ചതുര ശ്രീകോവിലും, മാളികപ്പുറവും, ചേർന്ന് ഏറു നിലകളിലായി ഇന്നത്തെ ദേവിനട നിർമിച്ച് 1124 മിഥുന മാസത്തിലെ ഉത്രാട ദിനത്തിൽ പുനഃ:പ്രതിഷ്ഠ നടത്തി.ഈ ക്ഷേത്ര സംബന്ധമായി ഒരു ശിലാ രേഖ ശിവ നടയുടെ കിഴക്കേ നാലമ്പലത്തിന്റെ വടക്കേ കട്ടിളയിൽ രേഖപ്പെടുത്തിയിട്ടുള്ളത് വായിച്ചെടുക്കുന്നതിനെ ഇതുവരെ കഴിഞ്ഞിട്ടില്ല.
ദാരിക നിഗ്രഹത്തിനു ശേഷം ദാരിക ശിരസ്സ് അഷ്ടബാഹുക്കളിൽ ഒന്നിൽ ശൂലം,ഖേടം, പാശം , അങ്കുശം,താമ്പാളം, കൊടുവാൾ, മണി, ഇവ മറ്റു തൃകൈകളിലും ധരിച്ച് വേതാളകണ്ഠസ്ഥിതിയായുള്ള ഭൈരവിയായാണ് ദേവിയെ പ്രീതിഷ്ഠിച്ചുള്ളത് .ഇപ്പോഴത്തെ വിഗ്രഹം തറയിൽ കുഴിക്കാട്ട് ബ്രഹ്മശ്രീ അക്കിരമൻ കാളിദാസ ഭട്ടത്തിരിപ്പാട് പുനഃപ്രതിഷ്ടിച്ചതാണ്.