രുരുജിത് വിധാനം

കേരളത്തിലെ കാളീക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രം എന്നതിനോടൊപ്പം തന്നെ, ആചാരവൈവിധ്യങ്ങളുടെ കേളീഗൃഹം കൂടിയാണ് കൊടുങ്ങല്ലൂർ. സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൊടുങ്ങല്ലൂരിൽ ശ്രീകോവിലിനകത്ത് രണ്ടു പ്രതിഷ്ഠകൾക്ക് പൂജ നടക്കുന്നത് ഭക്തരിൽ പലർക്കും സംശയമുണ്ടാക്കാറുണ്ട്. കൊടുങ്ങല്ലൂർ അടക്കം കേരളത്തിലെ പതിമൂന്നു കാവുകളിൽ അവലംബിക്കപ്പെട്ടിട്ടുള്ള രുരുജിത് വിധാനം എന്ന താന്ത്രിക പൂജാക്രമം ആണ് അതിനു കാരണം..

രുരുജിത്, ദക്ഷജിത്, ദാരികജിത്, മഹിഷജിത് എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലുള്ള കാളീ പ്രതിഷ്ഠകൾ ഭാരതത്തിലുണ്ട്. പക്ഷെ കേരളത്തിൽ കാണപ്പെടുന്ന താന്ത്രികവിധാനം കാശ്മീരി താന്ത്രിക ശൈലിയിലുള്ള രുരുജിത് ആണ്. രുരു എന്ന അസുരനെ വധിച്ച ദേവീഭാവത്തിലുള്ള പ്രതിഷ്ഠാ വിധാനം ആണ് രുരുജിത്. അതീവപ്രഭാവമുള്ള ഇത്തരം ക്ഷേത്രങ്ങളിൽ, തട്ടകത്തമ്മയായ ശ്രീ ഭദ്രകാളിക്കൊപ്പം ശ്രീകോവിലിൽ , രൗദ്രസ്വരൂപിണിയായ ചാമുണ്ഡിയെയും ശ്രീകോവിലിനോട് ചേർന്ന് തന്നെ സപ്തമാതാക്കളെയും പ്രതിഷ്ഠ നടത്തിയിരിക്കുന്നു. സപ്തമാതൃക്കൾക്കൊപ്പം തന്നെ വീരഭദ്രൻ, ഗണപതി എന്നീ പ്രതിഷ്ഠകളും ഉണ്ടാകും. ക്ഷേത്രത്തിന് പുറത്ത് ക്ഷേത്രപാലക പ്രതിഷ്ഠയും ഉണ്ടാകും. രുരുജിത് വിധാന പ്രകാരം പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുള്ള ശാക്തേയ കാവുകളിൽ എല്ലാം പ്രധാനമൂർത്തി ഭൈരവസ്വരൂപനായ മഹാദേവനാണ്.

നേദ്യം മുതലായ പൂജകൾ എല്ലാം ശിവന് നടത്തിയ ശേഷം മാത്രമേ മറ്റു മൂർത്തികൾക്ക് നടത്തപ്പെടുകയുള്ളൂ. കാസർഗോഡ് നിലേശ്വരത്തെ മന്നുംപുറത്തു കാവ്, കണ്ണൂരിലെ മാടായിക്കാവ്, കളരിവാതുക്കല്‍ കാവ്, മാമനിക്കുന്നു കാവ്, തിരുവഞ്ചേരിക്കാവ്, കളിയാംവള്ളിക്കാവ്, കോഴിക്കോട് പിഷാരിക്കാവ്,തിരുവളയനാട്ടുകാവ്, പാലക്കാട് കൊടിക്കുന്നത്തുകാവ്, മലപ്പുറം അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്നത്തുകാവ്, പത്തനംതിട്ട പനയന്നാര്‍ കാവ്, തിരുവല്ല മുത്തൂറ്റ് കാവ് എന്നീ ക്ഷേത്രങ്ങളിൽ രുരുജിത് വിധാനപ്രകാരം പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുണ്ട്.

ഉഗ്രസ്വരൂപിണിയായ ചാമുണ്ഡിക്ക് വിഗ്രഹം പതിവില്ല. പകരം പീഠം മാത്രമേ ഉണ്ടാകാറുള്ളൂ. പ്രതിഷ്ഠയുടെ രൗദ്രഭാവം മൂലം ഭക്തർക്ക് നട തുറന്നു ദർശനവും സാധ്യമല്ല. കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാനോ, തമ്പുരാട്ടിയോ ദർശനം നടത്തുമ്പോൾ മാത്രം ഈ നടയുടെ ഒരു വാതിൽ തുറക്കുമെങ്കിലും, അവർ ആ സമയം സാഷ്ടാംഗ നമസ്കാരം ചെയ്യുകയായിരിക്കും. നമസ്കരിച്ച് എഴുന്നേൽക്കുന്നതിനു മുൻപ് നട അടയ്ക്കുകയും ചെയ്യും.

വാമാചാര വിധിപ്രകാരം പൂജ നടന്നിരുന്ന മേൽപ്പറഞ്ഞ ക്ഷേത്രങ്ങളിൽ എല്ലാം പൂജാരിമാർക്ക് ശ്രീകോവിലിലേയ്ക്ക് പോകുവാനായി രഹസ്യഗുഹാമാർഗം കൂടി ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽ മീനമാസത്തിലെ അശ്വതിപൂജയും കാവുതീണ്ടലും കഴിഞ്ഞ് നടയടച്ചുകഴിഞ്ഞാല്‍ നട തുറക്കുന്നത് വരെയുള്ള ആറ് യാമങ്ങളിലായി ശ്രീകോവിലിനുള്ളില്‍ പൂജ ചെയ്യാൻ ഓരോ യാമങ്ങളിലും അടികള്‍മാര്‍ എത്തിക്കൊണ്ടിരുന്നത് ഈ ഗുഹാമാര്‍ഗ്ഗമായിരുന്നു. ആദിശങ്കരന്റെ വരവോടെ പൂജാവിധാനങ്ങളില്‍ വന്ന വ്യത്യാസമാണ് ഗുഹാമാര്‍ഗ്ഗത്തിലൂടെയുള്ള അടികള്‍മാരുടെ സഞ്ചാരം നിന്നുപോകാന്‍ കാരണം.

കേരളത്തിലെ ശാക്തേയ പ്രതിഷ്ഠ വിധിയാണ് രുരുജിത് . ഈ വിധാനത്തിലുള്ള പ്രതിഷ്ഠ ക്ഷേത്രങ്ങൾ കൂടുതലായും മലബാറിൽ ആണ് ഉള്ളത് സാധാരണ കേരള തന്ത്ര സമുച്ചയാദി ഗ്രന്ഥങ്ങ പ്രകാരമുള്ള രീതിയല്ല ക്ഷേത്ര മാതൃകയും മൂർത്തി പ്രതിഷ്ഠവിധാനവും തികച്ചും വ്യത്യസ്തമാണ് . മുഖ്യ ദേവത കളിയോ ഉഗ്രചണ്ഡികയോ(ചാമുണ്ഡ ) ആയിരിക്കും അതുപോലെ ഭൈരവ ശിവൻ ക്ഷേത്ര പാലൻ സപ്ത മാതൃകകൾ . എന്നിവയാകുന്നു പ്രതിഷ്ഠ ..

"ഉത്താരാഭിമുഖം സാംഗം
നിരംഗം പ്രാങ്‌മുഖം ഭവേൽ
പശ്ചിമാഭിമുഖം ഭിന്നമിതി ത്രേധാനി ഗദ്യതേ "
എന്ന രീതിയിൽ വടക്കോട്ടു നോക്കി ദേവിയും സപത മാതൃകളും .കിഴക്കോട്ടു നോക്കി ഭൈരവ ശിവനും പടിഞ്ഞാറോട്ടു നോക്കി ക്ഷെത്രപാലനും ഈ വിധത്തിൽ ആയിരിക്കും ...

ശാക്തേയ പാരമ്പര്യത്തിലധിഷ്ഠിത ആയിരിക്കും ഇവിടുത്തെ ആചാരങ്ങൾ അത് പോലെ നിവേദ്യാദികൾക്കും തികച്ചും വ്യത്യാസമുണ്ട് . .അത് പോലെ തൃച്ചന്ദനം .അരിവറുത് പൊടിച്ചത് . മഞ്ഞൾ . പട്ടു ചിലമ്പ് .ഗുരുതി പയർ അട (മാംസം ) എന്നിവ ആകുന്നു . കാഷായ തീർത്ഥം (മദ്യം ) കൊടുക്കാറുണ്ട്

രുരുജിത് വിധാനത്തിൽ മാംസം കൊടുക്കാനുള്ള പ്രമാണം ഇപ്രകാരം ആകുന്നു ..

"സമിദാജ്യന്ന സിദ്ധാർത്ഥ മാംസ്യന്യഥ തിലായവാ: ദ്രവ്യാണി വ്രീഹ്യാശ്ചാജ്യം സര്വാദ്രഷ്ടാശതം ഹൂതി "

ചമത .നെയ്യ് .ഹവിസ്സു .കടുക് .മാംസം എള്ള് യവം നവര നെല്ല് .എന്നിവ കൊടുക്കുണം എന്ന് പറയുന്നു ഇന്ന് മാംസത്തിന് പകരം അടയും മദ്യത്തിന് പകരം കഷായ തീർത്ഥവും ആകുന്നു .. അത് വൈദീക പുരോഹിതർ മാറ്റം വരുത്തിയതാകുന്നു . കാലാന്തരത്തിൽ ചില മാറ്റങ്ങൾ നല്ലത് തന്നെ ..

ഇപ്രകാരം ഉള്ള ചില കേരളത്തിലെ ക്ഷേത്രങ്ങൾ ഇവയാകുന്നു .. മാടായി കാവ് ( കണ്ണൂർ) മാമാനത് കാവ് (കണ്ണൂർ ) ലോകനാര്കാവ്.(കോഴിക്കോട് ) .പിഷാരി കാവ് .(കോഴിക്കോട്)വളയനാട്കാവ് (കോഴിക്കോട്) നീലേശ്വരം മന്നംപുറത്തു കാവ് (നീലേശ്വരം) .കളരിവാതുക്കൾ(കണ്ണൂർ ) .കാട്ടാമ്പള്ളി കാവ്(കണ്ണൂർ കൊടികുന്നു ഭഗവതി (പാലക്കാട് ) തിരുമാന്ധാം കുന്നു കാവ് .(മലപ്പുറം )കൊടുങ്ങല്ലൂർ .(തൃശ്ശ്ർ )പത്തനംതിട്ട പരുമല പനയന്നാർ കാവ് മൂത്തൂറ് കാവ് (പത്തനംതിട്ട )കലയപുരം ഭഗവതി കാവ് (കൊല്ലം ജില്ല) .തിരുവഞ്ചേരിക്കാവ് .(കണ്ണൂർ) അമ്മന്കോട്ടം (കണ്ണൂർ )എന്നിവ ആകുന്നു .