ക്ഷേത്ര സങ്കൽപം

ഭാരതത്തിലെ അത്യപൂർവ്വമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മുത്തൂർ ഭദ്രകാളി ക്ഷേത്രം. ശങ്കരാചാര്യമതമാനുസ്രിച്ചു ശിവശക്തി സംയോഗമാണ് എവിടെ ഉള്ളത്അതിശക്തമായ ശിവസാന്നിധ്യത്തിൻ്റെ തെക്കുഭാഗത്തു മാളിക സമ്പ്രദായത്തിൽ ദ്വിതലമായിട്ടുള്ള ശ്രീകോവിലിൽ താന്ത്രികമായി ശിവയുടെ അഥവാ പാർവതികല അധികമായിട്ടുള്ള ദേവീസാനിധ്യം കുടികൊള്ളുന്നു. ഈ ദേവീ സങ്കല്പത്തെ രുരുചിത്ത് വിധാനം എന്നറിയപ്പെടുന്നു.
(രുരു എന്ന അതുഗ്ര അസുരനെ നിഗ്രഹിച്ചഭാവം).
പ്രഭാതത്തിൽ കൊടുങ്ങല്ലൂരും ഉച്ചയ്ക്ക ചേർത്തലയ്ക്കടുത്തുള്ള വരാനാട്ടും സന്ധ്യയ്ക് തിരുവല്ലയിലെ മുത്തൂരും പാതിരാവിൽ തിരുവല്ലയ്ക് സമീപം പരുമല പനയന്നാർക്കാവിലും ദേവി സാന്നിധ്യമുണ്ടെന്നാണ് പരമ്പരാഗത വിശ്വാസം.ഈ നാലു ക്ഷേത്രങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്ന് ഐതീഹ്യം. മുത്തൂർ ക്ഷേത്രത്തിലെ സന്ധ്യദീപാരാധന ദർശനം വളരെ പ്രധാനമാണ്.
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനുള്ളിൽ കിഴക്കോട് ദർശനത്തിൽ നാലമ്പലത്തിനുള്ളിൽ എട്ടു ബാഹുക്കളോടുകൂടി വേതാളത്തിനു പുറത്തു നിൽക്കുന്ന അഞ്ച് അടിയോളം ഉയരമുള്ള ദേവി വിഗ്രഹം ദ്വാരിക നിഗ്രഹത്തിനു ശേഷം രൗദ്ര ഭാവശമന ഭാവത്തിലാണ് ദേവി പാകതരെ അനുഗ്രഹിക്കുന്നത്. ദേവിയുടെ രൗദ്രഭാവത്തെ ശാന്തമാക്കികൊണ്ട് സുന്ദരി സുമുഖി വിഗ്രഹങ്ങൾ ഇരുവശം ഉണ്ട്.
ശ്രീകോവിലിന്റെ വടക്ക്ഭാഗത്ത് ശിവന്റെ മാതൃക്കളുടെ അഥവാ സപ്തമാതൃകളുടെ പ്രതിഷ്ഠ ഉണ്ട്. മാതൃ ശാലയിൽ വടക്കോട്ട് ദർശനത്തിൽ ചാമുണ്ഡി, ബ്രാഹ്മണി, മഹേശ്വരി, കൗമാര, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി എന്നി മാതൃകൾ ഉണ്ട്. ഗണപതിയും വീരഭദ്രനും ഇവരോടൊപ്പം ഉണ്ട്.
ശ്രീകോവിലിന്റെ വാടക കിഴക്ക് ദർശനത്തിൽ ശിവന്റെ ശ്രീകോവിലും വാടക കിഴക്കേ മൂലയിൽ ശിവന്റെ പരിവാരങ്ങളിൽ പ്രധാനിയായ ക്ഷേത്രപാലകൻ പടിഞ്ഞാറോട്ടു ദർശനമായി പ്രത്യേക ശ്രീകോവിലിൽ പ്രതിഷ്ഠ ഉണ്ട്.
പഴയ ദ്രാവിഡ സങ്കല്പത്തിലെ പണ്ടത്തെ കത്തി നിൽക്കുന്ന ദേവീസാന്നിധ്യം പോലെ ഉഗ്രമാനെ ഇവിടുത്തെ ദൈവസാന്നിധ്യം. ഭാരതത്തിലെ 14 ലോളം ക്ഷേത്രങ്ങളിൽ മാത്രമേ ഇ സങ്കല്പത്തിൽ പ്രതിഷ്ഠ ഉള്ളു.ഇ സമ്പ്രദായത്തെ സാംഗ സമ്പ്രദായം എന്ന് വിശേഷിപ്പിക്കുന്നു.
നാലമ്പലത്തിനു പുറത്ത് ദേവീനടയ്ക്കു നേരെ കാലയക്ഷിയുടെ അമ്പലം.അതിനെ വടക്ക് ചിറ്റ, ചിരുത ഈ മൂർത്തിയുടെ സ്ഥാനം. വടക്ക് പടിഞ്ഞാറും തെക്ക് പടിഞ്ഞാറും സര്പ്പസ്ഥാനങ്ങൾ ഉണ്ട്.ക്ഷേത്രത്തിന് 25 m പടിഞ്ഞാറുമാറി മുത്തൂർ ജംഗ്ഷനിൽ മൂലസ്ഥാനവും ഇളംകാവയ ആൽത്തറയും ഉണ്ട്. ഭൈരവിധ്യാനവും ഭദ്രകാളി മൂലമന്ത്രവും ചേർത്ത ശക്തി വിശേഷമാണുള്ളത്.